വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 1 സെപ്റ്റംബര്‍ 2020 (12:16 IST)
ജനീവ: കൊവിഡ് അതിരൂക്ഷമായി വ്യാപിയ്ക്കുന്നതിനിടെ നിയന്ത്രങ്ങൾ ഇല്ലാതെ രാജ്യങ്ങൾ നടപ്പിലാക്കുന്ന അൺലോക്കിങ് പ്രക്രിയ വൻ ദുരന്തത്തിന് കാരണമാകും എന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മഹാമാരി കാരണം എട്ടുമാസത്തോളമായി നിയന്ത്രണങ്ങളിൽ തുടരുന്ന ജനങ്ങൾക്ക് മടുപ്പുണ്ട്. നിങ്ങൾ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിന്നു എന്നത് മനസിലാക്കുന്നു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദനോ ഗെബ്രിയേസസ് പറഞ്ഞു.
സമ്പദ്വ്യവസ്ഥകളും സാമൂഹ്യ ജീവിതവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ
ലോകാരോഗ്യ സംഘടന പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. കുട്ടികൾ സ്കൂളുകളലേയ്ക്ക് വരുന്നതും, ആളുകൾ ജോലിസ്ഥലത്തേയ്ക്ക് പോകുന്നതും കാണാൻ ഞങ്ങളും ആഗ്രഹിയ്ക്കുന്നു. പക്ഷേ അത് സുരക്ഷിതമായിരിക്കണം. നിയന്ത്രണമില്ലാതെ പൂര്‍ണമായി തുറന്നു നല്കന്നത് ദുരന്തത്തിലേക്ക്നയിക്കും. നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിയ്ക്കണം. കോവിഡ് വ്യാപനം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ഒരു രാജ്യത്തിനും സാധിയ്ക്കില്ല എന്നും ഗെബ്രിയേസസ് പറഞ്ഞു.