വിറ്റ്‌നി ഹ്യൂസ്റ്റണിന്റെ മകള്‍ ബോബി ക്രിസ്റ്റീന അന്തരിച്ചു

വാഷിങ്ടണ്‍| Last Modified തിങ്കള്‍, 27 ജൂലൈ 2015 (16:37 IST)
അന്തരിച്ച പ്രശസ്ത ഗായിക വിറ്റ്‌നി ഹ്യൂസ്റ്റണിന്റെ മകള്‍ ബോബി ക്രിസ്റ്റീന ബ്രൗണ്‍ ( 22) അന്തരിച്ചു. ആറ് മാസമായി ചികിത്സയില്‍ കഴിഞ്ഞ ക്രിസ്റ്റീന ജൂലൈ 26ന് മരിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍
അറിയിച്ചത്. ക്രിസ്റ്റീന ദൈവത്തിന്റെ കൈകളില്‍ തിരിച്ചെത്തിയെന്നും ക്രിസ്റ്റീനക്ക് സ്‌നേഹവും പിന്തുണയും നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദിയറിക്കുന്നുവെന്ന് കുറിപ്പില്‍ കുടംബാംഗങ്ങള്‍ അറിയിച്ചു

ജനുവരി 31ന് വീട്ടിലെ ബാത്ത് ടബ്ബില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ക്രിസ്റ്റീന പിന്നീട് ബോധം വീണ്ടെടുത്തിരുന്നില്ല .നോര്‍ത്ത് ഫുള്‍റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സക്കത്തെിച്ച ക്രിസ്റ്റിനയെ പിന്നീട് എമോറി യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയില്ലാതെ തുടരുകയായിരുന്നു. മയക്കുമരുന്നിന്‍റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് സൂചന.
2012 ഫെബ്രുവരി 11ന് വിറ്റ്‌നി ഹ്യൂസ്റ്റണിനേയും ലോസ് ആഞ്ചലിസെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :