വിവാഹ ചടങ്ങിനിടെ സ്ഫോടനം: മുപ്പത് മരണം; നിരവധിപേര്‍ക്ക് ഗുരുതര പരുക്ക് - ദൃശ്യങ്ങള്‍
തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് മരണം
ഇസ്തംബൂൾ|
സജിത്ത്|
Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (10:22 IST)
തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് മരണം. കഴിഞ്ഞ ദിവസം ഗാസിയാൻടെപ് നഗരത്തിലാണ് സ്ഫോടനമുണ്ടായത്. തൊണ്ണൂറിലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നിൽ ഐ എസ് തീവ്രവാദികളോ കുർദിഷ് വിമതരോ ആയിരിക്കാമെന്ന് തുർക്കി ഉപപ്രധാനമന്ത്രി മെഹ്മദ് സിംസെക് അറിയിച്ചു.
മനുഷ്വത്വ രഹിതമായ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണിൽ ഇസ്തംബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ നാല്പ്പത്തിനാലുപേരും കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറി ശ്രമത്തിൽ 265 പേരും മരിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിലും തുർക്കിയിൽ തുടർച്ചയായ ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിരുന്നു.