വിവാഹ ചടങ്ങിനിടെ സ്ഫോടനം: മുപ്പത് മരണം; നിരവധിപേര്‍ക്ക് ഗുരുതര പരുക്ക് - ദൃശ്യങ്ങള്‍

തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ മുപ്പത് മരണം

turkey, explossion, death, IS, istambul തുർക്കി, സ്പോടനം, മരണം, ഐ എസ്, ഇസ്​തംബൂൾ
ഇസ്​തംബൂൾ| സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (10:22 IST)
തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ മുപ്പത് മരണം. കഴിഞ്ഞ ദിവസം ഗാസിയാൻടെപ്​ നഗരത്തിലാണ്​ സ്ഫോടനമുണ്ടായത്​. തൊണ്ണൂറിലധികം പേർക്ക്​ പരിക്കേറ്റു. സംഭവത്തിന്​ പിന്നിൽ ഐ എസ്​ തീവ്രവാദികളോ കുർദിഷ്​ വിമതരോ ആയിരിക്കാമെന്ന് തുർക്കി ഉപപ്രധാനമന്ത്രി മെഹ്മദ്​ സിംസെക്​ അറിയിച്ചു.

മനുഷ്വത്വ രഹിതമായ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണിൽ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ നാല്‍പ്പത്തിനാലുപേരും കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറി ശ്രമത്തിൽ 265 പേരും മരിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിലും തുർക്കിയിൽ തുടർച്ചയായ ഭീകരാക്രമണങ്ങളും ബോംബ്​ സ്ഫോടനങ്ങളും നടന്നിരുന്നു​​.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :