വാഷിങ്ടണ്‍|
സജിത്ത്|
Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (10:05 IST)
യു എസ് തലസ്ഥാനമായ വാഷിങ്ങ്ടണിലെ ഫ്രണ്ട്ഷിപ്പ് ഹൈറ്റ്സ് മെട്രോ സ്റ്റേഷന് സമീപം തീപ്പിടിത്തം. ആളപായമില്ല. ടെൻലി ടൗൺ മെട്രോ സ്റ്റേഷനിലെ മെക്കാനിക്കൽ വിഭാഗത്തിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പുക പടര്‍ന്നു. തീയും പുകയും നിറഞ്ഞ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന റെഡ് ലൈൻ ട്രെയിനിലാണ് തീ പിടിച്ചത്. നിരവധിപ്പേക്ക് പരുക്കേറ്റിട്ടുണ്ട്. ആളപായമില്ല.
പ്രാദേശികസമയം രാത്രി 7.15 നായിരുന്നു തീപ്പിടിത്തം. സ്ഫോടനം നടന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചു. ഫ്രണ്ട്ഷിപ് ഹൈറ്റ്സ് മേഖലയിൽ മെട്രോ റയിൽ ഗതാഗതം നിർത്തിവച്ചു. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.