ഇറാഖിലേക്കില്ലെന്ന് ഒബാമ; ആവശ്യമെങ്കില്‍ നടപടി

ഇറാഖ് , ബറാക് ഒബാമ , സൈനിക നടപടി
വാഷിങ്ടണ്‍| jibin| Last Modified വെള്ളി, 20 ജൂണ്‍ 2014 (12:03 IST)
ഇറാഖില്‍ ആവശ്യമെങ്കില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും എന്നാല്‍ ഇപ്പോള്‍ അമേരിക്ക സൈനിക നടപടിക്ക് ഇറാഖിലേക്ക് സൈന്യത്തെ അയക്കില്ലെന്നും വ്യക്തമാക്കി. അവിടുത്തെ അടിയന്തിര സാഹചര്യം നേരിടാന്‍ 300 സൈനിക ഉപദേശകരെ അയക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കനത്ത ആക്രമണം നടക്കുന്ന ഇറാഖിന്റെ വടക്കന്‍ മേഖലകളിലും സംയുക്ത സൈനിക കേന്ദ്രങ്ങള്‍ തുറക്കുമെന്നും ഒബാമ പറഞ്ഞു. ഈ വിഷയത്തില്‍ നയതന്ത്ര പരിഹാരമാണ് ആവശ്യമെന്നും സൈനിക നടപടി കൊണ്ട് ഇറാഖിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സുന്നി-ശിയ-കുര്‍ദ് വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള സര്‍ക്കാറിന് മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഭിന്നതകള്‍ മറന്ന് പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ഇറാഖിലെ നേതാക്കള്‍ ശ്രമിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

രാജ്യത്തെ തന്ത്ര പ്രധാന നഗരങ്ങളും ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും വിമത ഗ്രൂപ്പായ ഐസ്ഐഎസ് പിടിച്ചെടുതിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി അമേരിക്കയോട് ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :