ശ്രീനു എസ്|
Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (17:04 IST)
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കാരണം ആശങ്കപ്പെടുന്ന സാഹചര്യത്തലാണ് ഫ്രാന്‍സ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം. മനുഷ്യരില്‍ കണ്ടെത്തിയ കൊറോണ വൈറസുമായി ഘടനയില്‍ സാമ്യതയുള്ള വൈറസാണ് ഈനാംപേച്ചികളില്‍ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ വൈറസ് ഈനാംപേച്ചികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണെന്നാണ് നിഗമനം.
മനുഷ്യരില്‍ കണ്ടെത്തിയ സാര്‍സ്-കോവ്-2 ന്റെ ഘടനയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനങ്ങളിലാണ് ഈനാംപേച്ചികളില്‍ കണ്ടെത്തയ വൈറസുമായി സാമ്യമുള്ളതായി കണ്ടെത്തിയത്.