യുഎസ്‌ ഓപ്പണ്‍, സഹോദരിയെ തോല്‍പ്പിച്ച് സെറീന സെമിയില്‍ പ്രവേശിച്ചു

ന്യൂയോര്‍ക്ക്‌| VISHNU N L| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (11:39 IST)
ശരിക്കും ഒരു കുടുംബ വഴക്ക് എന്ന് വേണമെങ്കില്‍ പറയാം. അതായിരുന്നു യു‌എസ്‌ ഓപ്പണില്‍ ഇന്നലെ നടന്നത്. യു.എസ്‌ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ സഹോദരിമാരായ വില്യസും വീനസ് വില്യംസും തമ്മിലുള്ള പോരാട്ടം അത്രയ്ക്ക് ആവേശകരമായിരുന്നു. ഒടുവില്‍ അനിയത്തി വിനസിനെ തോല്‍പ്പിച്ച് സെറീന സെമിയില്‍ കടന്നു.

ഒന്നിനെതിരെ രണ്ട്‌ സെറ്റുകള്‍ക്കാണ് സെറീന സഹോദരി വീനസിനെ തോല്‍പ്പിച്ചത്. നിലവില്‍ മൂന്ന് ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറിന്ന ഈ കലണ്ടര്‍ വര്‍ഷത്തില്‍ യു‌എസ് ഓപണ്‍ കിരീടം കൂടി ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല്‌ ഗ്രാന്‍സ്ലാം കിരീടങ്ങളും നേടി കരിയറിലെ ആദ്യ കലണ്ടര്‍ ഗ്രാന്‍സ്ലാം നേടാനാണു സെറീനയുടെ ശ്രമം.

ജര്‍മനിയുടെ ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍സ്ലാമെന്ന റെക്കോഡിനൊപ്പമെത്താനും ഇവിടെ കിരീടം നിലനിര്‍ത്തിയാല്‍ സെറീനയ്‌ക്കാകും. 1988 നു ശേഷം കലണ്ടര്‍ ഗ്രാന്‍സ്ലാം നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡും സെറീനയുടെ കൈയെത്തും ദൂരത്താണ്‌. നിലവില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സെറീന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :