ജമാ അത്ഉദ്ദവയും ഭീകരനായി!

വാഷിംഗ്ടണ്‍| VISHNU.NL| Last Modified വ്യാഴം, 26 ജൂണ്‍ 2014 (16:15 IST)
ലഷ്‌കര്‍ഇതോയിബയുടെ പോഷക സംഘടനകളായ ജമാ അത്ഉദ്ദവ, അല്‍അന്‍ഫല്‍ ട്രസ്റ്റ്, തെഹ്രീക്ഇഹുര്‍മത്ഇറസൂല്‍, തെഹ്രീക്ഇതഹഫുസ് ഖിബ്ല അവ്വല്‍ തുടങ്ങിയ സംഘടനകളെ ഭീകര സംഘടനകളുടെറ്റ് പട്ടികയില്‍ പെടുത്തി.

ഇത് കൂടാതെ സംഘടനകളുടെ സാമ്പത്തീക സ്രോതസായ നസീര്‍ അഹമ്മദ് ചൗധരി, മുഹമ്മദ് ഹുസൈന്‍, ഗില്‍ എന്നിവരെ യുഎസ് അന്താരാഷ്ട്ര ഭീകരരായി പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംഘടനകളും നേതാക്കളും പാക്കിസ്ഥാനിലുള്ളവരാണ്.

ലഷ്കര്‍ ഇ തോയ്ബയ്ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഈ നടപടികള്‍ എടുത്തത്.
2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കറിന്റെ പങ്കിനേ പറ്റി ഇന്ത്യയ്ക്ക് വ്യകതമായ തെളിവുകള്‍ ലഭിച്ചിരുന്നു.

166 പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇതേ തുടര്‍ന്ന് ജമാ അത്ഉദ്ദവയുടെ നേതാവ് ഹഫീസ് സയീദിനെ യുഎസ് നേരത്തേ തന്നെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :