ലിബിയന്‍ ജയിലുകള്‍ ഗുരുതരാവസ്തയില്‍: യുഎന്‍

  യുഎന്‍ , റുപര്‍ട്ട് കോള്‍വില്‍ , ലിബിയന്‍ ജയിലുകള്‍ ,
യുനൈറ്റഡ് നേഷന്‍സ്| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (12:19 IST)
ലിബിയന്‍ ജയിലുകള്‍ അതീവ ഗുരുതരാവസ്തയിലാണെന്ന് യുഎന്‍. 14,000ലധികം ലിബിയക്കാരും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കമുള്ള അഭയാര്‍ഥികളും തിങ്ങിനിറഞ്ഞ ജയിലുകളില്‍ തടവുകാര്‍ക്ക് നിയമാനുസൃതമായ യാതൊരു അവകാശങ്ങളും ലഭിക്കുന്നില്ലെന്ന് യുഎന്‍ വ്യക്തമാക്കി.

ജയിലുകളില്‍ തടവുകാര്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നതിനു പുറമെ കസ്റ്റഡി മരണങ്ങളും നടന്നിട്ടുണ്ടെന്ന് കണ്ടത്തെി. ഇരുപത്തിയേഴ് കസ്റ്റഡി മരണങ്ങള്‍ നടന്നെന്നാണ് റിപ്പേര്‍ട്ട്. യുഎന്‍ മനുഷ്യാവകാശ കമീഷന്‍ വക്താവ് റുപര്‍ട്ട് കോള്‍വില്‍ ആണ് ഈ കാര്യം പുറത്തുവിട്ടത്.

അഭയാര്‍ഥികളില്‍ അധികപേരും ലിബിയ വഴി യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത സൈനിക ഗ്രൂപ്പുകളുടെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ സര്‍ക്കാരിനു കീഴിലുള്ള ജയിലുകളിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :