രേണുക വേണു|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:42 IST)
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തോരാനിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന 56 കാരന്‍ അറസ്റ്റില്‍. വിവിധ അലക്കുശാലകളില്‍ നിന്നായി 700-ല്‍ അധികം സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ജപ്പാന്‍കാരനാണ് അറസ്റ്റിലായത്. തെക്കന്‍ ജപ്പാനീസ് നഗരമായ ബെപ്പുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ടെറ്റ്‌സുവോ യുറാത്ത (56) എന്നയാള്‍ അറസ്റ്റിലായത്.
ഓഗസ്റ്റ് 24 ന് അലക്കുശാലയില്‍ നിന്ന് തന്റെ ആറ് ജോഡി അടിവസ്ത്രങ്ങള്‍ മോഷണം പോയെന്ന് 21 കാരിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. ബെപ്പു പൊലീസാണ് കേസ് അന്വേഷിച്ചത്. അടിവസ്ത്രങ്ങളുടെ ശേഖരം പൊലീസ് പുറത്തുവിട്ടു. അടിവസ്ത്രങ്ങള്‍ താന്‍ മോഷ്ടിച്ചത് തന്നെയാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.