ഒരു നൂറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ പ്രളയം: കേരളത്തെ സഹായിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ

ശനി, 18 ഓഗസ്റ്റ് 2018 (14:04 IST)

ജനീവ: ഒരു നൂറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ. കേരള ജനത പ്രളയക്കെടുതി അനുഭവിക്കുന്നതിൽ ദുഖമുണ്ടെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേഴ്സ് പറഞ്ഞാതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു. 
 
നൂറു വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.  ദുരന്തത്തിൽ നൂറുകണക്കനാളുകൾക്ക് ജീവൻ നഷ്ടമായി. പലർക്കും വസ്തു വകകൾ നഷ്ടപ്പെട്ടു നിരവധിപേർ കുടിയൊഴിപ്പിക്കപ്പെടുകയും അനാധരാവുകയും ചെയ്തു. ഇതിൽ ദുഖം രേകപ്പെടുത്തുന്നു എന്ന് യു എൻ സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി.    
 
കേരളത്തെ സഹായിക്കുന്നതിനായി ഇതേ വരെ ഇന്ത്യയുടെ ഭാഗത്തു നിന്നും അഭ്യർത്ഥന ഉണ്ടായിട്ടില്ല. പ്രകൃതി ദുരന്തങ്ങളുടെ രക്ഷാദൌത്യത്തിന് ഇന്ത്യയിൽ മികച്ച സംവിധാനങ്ങൾ ഉണ്ടെന്നും സ്റ്റീഫൻ ഡുജാറിക് ചൂണ്ടിക്കാട്ടി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുൽ ഗാന്ധി

കേരളം ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി ...

news

കനത്തമഴയും പ്രളയും; ഇന്ന് റദ്ദാക്കിയ ട്രെയിൻ സർവീസുകൾ

കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയില്‍ ഗതാഗതവും താറുമാറായി. നിരവധി സര്‍വ്വീസുകള്‍ ...

news

നഷ്ടം 20,000 കോടി; അടിയന്തിര സഹായമായി ആവശ്യപ്പെട്ടത് 2000 കോടി, കേന്ദ്രം നൽകിയത് 500 കോടി

കേരളത്തെ ബാധിച്ച പ്രളയദുരന്തത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ...

Widgets Magazine