സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (09:05 IST)
സൗദിയിലെ റോഡപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകള്‍ മരണപ്പെട്ടു. അസിര്‍ മേഖലയിലെ അഖബാദ് ഷാര്‍ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്.
ബസ് പാലത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് തകര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി.