തിമിംഗലം ഛര്‍ദ്ദിച്ച വസ്തു ലേലത്തിന്; പ്രതീക്ഷിക്കുന്നത് 72 ലക്ഷം രൂപ

ലണ്ടന്‍| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (16:28 IST)
തിമിംഗലം ഛര്‍ദ്ദിച്ച വസ്തുവിന് ലേലത്തില്‍ പ്രതീക്ഷിക്കുന്നത് 72 ലക്ഷം രൂപ.
മാസം 25ന് ആണ്
ചരിത്രത്തിലാദ്യമായി നടക്കുന്ന ഈ ലേലം നടക്കുന്നത്. അത്യപൂര്‍വമായി മാത്രം തിമിംഗലം പുറന്തള്ളുന്ന അംബര്‍ഗ്രീസാണ് ലേലം ചെയ്യുന്നത്. ഇത് മെഴുക് പോലെയുള്ള വസ്തുവാണിത്. തിമിംഗലം ആഹാരമാക്കുന്ന ജീവികളുടെ എല്ലും മറ്റും മൂലം മുറിവേല്‍ക്കാതെ സംരക്ഷണം നല്‍കുന്നത് അംബര്‍ഗ്രീസാണ്.

ഒരു കിലോയിലധികമാണ് ഇതിന്റെ ഭാരം ബ്രിട്ടനിലെ ബീച്ചില്‍ നിന്നും നാട്ടുകാരിലൊരാളാണ് അപൂര്‍വവസ്തു കണ്ടെത്തിയത്. പാറക്കഷണം പോലെ തോന്നിയെങ്കിലും തീരെ ഭാരക്കുറവും മൃദുത്വവും കാരണം കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. ഗ്രാമിന് പോലും ലക്ഷങ്ങളാണ് വില.പെര്‍ഫ്യൂം നിര്‍മ്മാണമേഖലയില്‍ വന്‍ വില പിടിപ്പുള്ള വസ്തുവാണ് അംബര്‍ഗ്രീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :