സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 17 ഏപ്രില്‍ 2022 (08:58 IST)
ഈസ്റ്റര്‍ യുക്രൈന്‍ ജനതയ്ക്ക് ഒപ്പമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തില്‍ ഇരുട്ടിലായ യുക്രൈന്‍ ജനതയ്ക്കായി ഈ രാത്രി പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ ജനതയുടെ ധീരതയെ അദ്ദേഹം വാഴ്ത്തി. ദൈന്യതയുടെ നാളുകളില്‍ യുക്രൈന്‍ ജനതയ്‌ക്കൊപ്പം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. പള്ളിയില്‍ മൂന്ന് യുക്രൈനിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എത്തിയിരുന്നു. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റെന്ന് യുക്രൈന്‍ ഭാഷയിലാണ് മാര്‍പ്പാപ്പ പറഞ്ഞത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍വശത്തെ വെള്ളക്കസേരയില്‍ ഇരുന്നാണ് അദ്ദേഹം തന്റെ പ്രസംഗം വായിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5500 ഓളം വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പിറ്റേഴ്‌സ ബസലിക്കയില്‍ എത്തിയിരുന്നു.