സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:17 IST)
റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനില്‍ എട്ടുമരണം. കൂടാതെ 26 പേര്‍ക്ക് പരിക്കേറ്റു. യുക്രൈന്‍ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും
റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണ്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ആക്രമണം ആരംഭിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. യുക്രൈനെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.