സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (08:09 IST)
യുക്രൈയിന് 10 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് യുഎഇ. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുക്രൈനിനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഎഇ. യുദ്ധം സൃഷ്ടിച്ച കെടുതികള്‍ മറികടക്കാന്‍ ജീവകാരുണ്യ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് ആണ് തുക പ്രഖ്യാപിച്ചത്.