യുക്രൈന്‍ ആണവ നിലയത്തില്‍ അപകടം

കീവ്| VISHNU.NL| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (08:46 IST)
യുക്രൈനില്‍ ആണവ റിയാക്ടറില്‍ അപകടം. തെക്കുകിഴക്കന്‍ യുക്രയിനിലെ സപോറോഷ്‌കയ ആണവനിലയത്തിലാണ് അപകടം നടന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് ഇത്. ആണവ നിലയത്തിലെ മൂന്നാം ബ്ലോക്കിലെ
1,000 മെഗാവാട്ട് റിയാക്ടറിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നതെങ്കിലും ബുധനാഴ്ചയാണ് പ്രധാനമന്ത്രി അര്‍സെനി യാസിനിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. അപകടം കണ്ടെത്തിയ ഉടന്‍ ആണവനിലയത്തിലെ ഒരു റിയാക്ടറിന്രെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് തകരാര്‍ പരിഹരിച്ചുവെന്നും യാസിനിക്ക് പറഞ്ഞു. അപകടം നടന്നത് ഉക്രൈനില്‍ വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിലയിരുത്തലുകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :