അഭിറാം മനോഹർ|
Last Updated:
ബുധന്‍, 11 മാര്‍ച്ച് 2020 (10:36 IST)
ബ്രിട്ടീഷ് ആരോഗ്യമന്ത്രിയും കൺസർവേറ്റീവ് പാർട്ടി എം പിയുമായ നദീൻ ഡോറിസിന്
കൊറോണ ബാധ സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. താനിപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ സുപ്രധാനമായ പങ്കുവഹിച്ച വ്യക്തിയാണ് നദീൻ ഡോറിസ് .വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്റെ രേഖകളിൽ ഒപ്പുവെയ്‌ക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.
ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസണടക്കമുള്ള പ്രമുഖരുമായി നദീൻ ഡോറിസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതായി ടൈസ് റിപ്പോർട്ട് ചെയ്യുന്നു.മന്ത്രിയുടെ നില ൻഇലവിൽ തൃപ്‌തികരമാണെന്നും ആശങ്കപെടേണ്ടതായ സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മന്ത്രിക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
ബ്രിട്ടണിൽ ഇതുവരെയും ആറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 370 പേർക്ക് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.