ആര്‍ത്തവ വേദന മാറാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചു; തലച്ചോറില്‍ രക്തം കട്ടപിടിച്ച് 16കാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (09:51 IST)
ആര്‍ത്തവ വേദന മാറാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് 16കാരി മരിച്ചു. യുകെയില്‍ ലെയ്‌ല ഖാന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മൂന്നാഴ്ച തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ആര്‍ത്തവ വേദന കുറയാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ സഹായിക്കുമെന്ന് സുഹൃത്തുക്കളാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5വരെയാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചത്.

അഞ്ചാം തിയതി പെണ്‍കുട്ടിക്ക് തലവേദനയുണ്ടാകുകയായിരുന്നു. പിന്നാലെ ഛര്‍ദ്ദിക്കാനും തുടങ്ങി. ഇതോടെ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിക്ക് തലയില്‍ രക്തം കട്ടപിടിച്ചത് സ്ഥിരീകരിക്കുകയായിരുന്നു. ഉടന്‍ സര്‍ജറിക്ക് വിധേയാക്കി. എന്നാല്‍ പിറ്റേന്ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :