വയ്പ തിരിച്ചടക്കാതിരുന്ന പ്രമുഖവ്യവസായിയെ യു എ ഇയിൽ വധശിക്ഷക്ക് വിധിച്ചു

വയ്പ തിരിച്ചടക്കാതിരുന്ന പ്രമുഖവ്യവസായിയെ യു എ ഇയിൽ വധശിക്ഷക്ക് വിധിച്ചു

ടെഹ്‌റാന്| aparna shaji| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (15:13 IST)
കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാത്ത കുറ്റത്തിനു യു എ ഇയിലെ പ്രമുഖ വ്യവസായിയും രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളുമായ ബാബക് സന്‍ജാനിയെ തൂക്കി കൊന്നു. യുഎഇയിലെ സോറിനെറ്റ് ഗ്രൂപ്പ് മേധാവിയാണ് 41കാരനായ സന്‍ജാനി.

ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും തുടർന്ന് ബില്ലുകൾ മാറുന്നതിൽ ക്രമക്കേടുകൾ നടത്തുകയും ചെയ്ത സന്‍ജാനിയെ സർക്കാരിന്റെ പണം കൈവശപ്പെടുത്തി എന്ന കുറ്റത്തിനാണ് വധശിക്ഷക്ക് വിധിച്ചത്. 2005 മുതൽ 2013 വരെയാണ് ഇദ്ദേഹം സർക്കാരിനെതിരായി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്. മെഹമ്മൂദ് അഹമ്മദി നജാദ് പ്രസിഡന്റായിരിയ്ക്കുമ്പോഴാണ് സന്‍ജാനി 2.8 ബില്യൺ ഡോളർ അനധികൃതമായി സമ്പാദിച്ചത്.

അനധികൃത സ്വത്ത് സമ്പാദിച്ച കുറ്റത്തിന് 2013ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കോസ്‌മെറ്റിക്‌സ്, ഫിനാന്‍സ്യല്‍, ഏവിയേഷന്‍ രംഗങ്ങളിലായിരുന്നു സന്‍ജാനി മേല്‍ക്കൈ നേടിയത്. ദീര്‍ഘ നാളത്തെ വിചാരണയ്ക്ക് ഒടുവിലാണ് അദ്ദേഹത്തിന് വധശിക്ഷ വിധിക്കുന്നത്. നജാദുമായുള്ള വ്യക്തിബന്ധം പോലും മുതലെടുക്ക് ബാങ്കുകളില്‍ നിന്നും വ്യവസായി ഇളവുകള്‍ നേടിയിരുന്നതായും പറയപ്പെടുന്നു. സമാനമായ കേസുകളില്‍ ഒട്ടേറെ വ്യവസായികള്‍ ഇറാനില്‍ വിചാരണ നേരിടുന്നുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :