മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു എ ഇ

Sumeesh| Last Modified വ്യാഴം, 21 ജൂണ്‍ 2018 (17:06 IST)
ദുബൈ: യു എ ഇയിൽ മുന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ മൂന്നുമാസത്തേക്കാണ് പൊ;തുമാപ്പിന്റെ കാലാവധി, മതിയായ താമസ രേഖകൾ കൂടാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും അല്ലാത്തവർക്ക് ശിക്ഷകൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ നൽകുന്നത്.

രാജ്യത്തെ വിസ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള യു എ ഇയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്
പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതോടെ അനധികൃത താമസക്കാർക്ക് ചെറിയ പിഴയടച്ച് മതിയായ രേഖകൾ നൽകി താമസികാം. അല്ലാത്തവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. ഇതോടെ യു എ ഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്കടക്കം നാട്ടിലെത്താൻ അവസരം ഒരുങ്ങും.

നേരത്തെ 2013 രണ്ടുമാസത്തെ പൊതുമാപ്പ് യു എ ഇ നൽകിയിരുന്നു. അന്ന് 62,000ലധികം ആളുകളാണ് രേഖകൾ ശരിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :