റാവല്‍പിണ്ടി|
Last Modified ശനി, 10 ജനുവരി 2015 (11:56 IST)
മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാകിസ്ഥാന് തൂക്കിലേറ്റി. ഖാലിദ് എന്ന തീവ്രവാദിയെയാണ് തൂക്കികൊന്നത്.
2003-ല്‍ മുഷാറഫ് റാവല്‍പിണ്ടിയിലാണ് വധശ്രമം നടന്നത്. മുഷറഫ് ഒരു ഓവര്‍ ബ്രിഡ്ജ് കടന്നു പോകുന്നതിനിടെ സ്ഫോടം നടത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ വധശ്രമത്തില്‍ നിന്നും മുഷറഫ് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
നേരത്തെ കേസില്‍ കുറ്റക്കാരായ ഒന്‍പത് പേരില്‍ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. പെഷവാറിലെ സ്കൂളില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് വധശിക്ഷ നടപ്പാക്കുന്നത് പുനഃസ്ഥാപിച്ചിരുന്നു
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.