ന്യൂയോര്‍ക്ക്|
vishnu|
Last Updated:
ശനി, 28 ഫെബ്രുവരി 2015 (12:17 IST)
പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മൈക്രോബ്ലൊഗിംഗ് സൈറ്റായ ട്വിറ്റര്‍ തെറിവിളിക്കല്‍, അസഭ്യപ്രയോഗം എന്നിവ നിരോധിക്കുന്നു. ഇനിമുതല്‍ ട്വിറ്ററില്‍ അസഭ്യ പ്രയോഗങ്ങള്‍ നടത്തുബ്ന്നവര്‍ക്കെതിരെ ട്വിറ്റര്‍ നടപടിയെടുക്കും. ട്വീറ്റുകളിലൂടെ തെറിവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയാന്‍ നടപടിയൊന്നുമെടുക്കുന്നില്ലെന്ന പരാതി ട്വിറ്റര്‍ ഏറെനാളായി കേള്‍ക്കുന്നതാണ്.
ഈ പരാതിയ്ക്കാണ് ഇപ്പോള്‍ പരിഹാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭീഷണികളും പ്രകോപനപരമായ വാക്കുകളും നിരോധിച്ചെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ ദിവസങ്ങള്‍ക്കകംതന്നെ നടപ്പാക്കും. മാത്രമല്ല നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് കൃത്യമായി നിരീക്ഷിക്കുകയുംചെയ്യും. സ്ഥിരമായി ചീത്ത പദപ്രയോഗങ്ങള്‍ ഉപയോഹ്ഗിക്കുന്നവരുടെ ഈമെയില്‍ വിലാസവും ഫോണ്‍ നമ്പരും ഇനി കമ്പനിയുടെ നിരീക്ഷണത്തില്‍ വരുമെന്നാണ് വിവരം.
എന്നാല്‍ ട്വിറ്ററിന്റെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ എന്തുതരത്തിലുള്ള നിയമനടപടിയാണ് ട്വിറ്റര്‍ കൈക്കൊള്ളുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അതാത് രാജ്യത്തെ നിയമ സംവിധാനങ്ങളോടും നിയമങ്ങളോടും ചേര്‍ന്നുള്ള നീക്കങ്ങളാകും നടത്തുക എന്ന് സൂചനകളുണ്ട്.ട്വീറ്റുകളിലൂടെ ഉപദ്രവിക്കുന്നതും ആള്‍മാറാട്ടം നടത്തുന്നതും സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുത്തി ഉപദ്രവിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യാന്‍ ട്വിറ്റര്‍ ഇതിനകംതന്നെ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.