സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 29 ജനുവരി 2025 (12:52 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളദിമിര്‍ പുടിനെ വധിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം ശ്രമിച്ചുവെന്ന് ആരോപണവുമായി മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സണ്‍. ടക്കര്‍ കാള്‍സണ്‍ പോട്കാസ്റ്റ് ഷോ എന്ന പരിപാടിയിലെ പുതിയ എപ്പിസോഡിലാണ് കാല്‍സണ്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
2020ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പേരില്‍ നിയമനടപടികള്‍ നേരിട്ടതോടെ 2023 ല്‍ ഫോക്‌സ് ന്യൂസ് കാള്‍സണെ പുറത്താക്കിയിരുന്നു. അതേസമയം കാള്‍സന്റെ ആരോപണത്തില്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരാരും പ്രതികരിച്ചിട്ടില്ല.