പസിഫിക് സമുദ്രത്തില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്

വെല്ലിംഗ്‌ടണ്‍| കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (22:54 IST)
പസിഫിക് സമുദ്രത്തില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്‍ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്ക് കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്.

ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ഫിജി ഉള്‍പ്പടെയുള്ള രാഷ്‌ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ലോയല്‍‌റ്റി ഐലന്‍ഡിന്‍റെ തെക്കുകിഴക്കാണ്.

ഭൂചലനത്തില്‍ നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :