ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

Donald trump
Donald trump
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2024 (16:35 IST)
ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്. ജനുവരി 20നാണ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏല്‍ക്കുന്നത്. അതിനു പിന്നാലെ തന്നെ നിര്‍ണായകമായ ഈ തീരുമാനവും വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെഡിക്കല്‍ ഫിറ്റ്‌നസ്സില്‍ പരാജയപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡരായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടുള്ള ട്രംപിന്റെ സമീപനം നേരത്തെയും നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു.

നേരത്തെ നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരെ പുതിയതായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും ട്രംപ് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റതോടെ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നിലവില്‍ 15,000 ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരാണ് അമേരിക്കന്‍ കരസേനയില്‍ സേവനമനുഷ്ഠിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :