സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 ജനുവരി 2025 (10:53 IST)
ഹമാസ് താന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു മുന്‍പ് ബന്ധികളെ മോചിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. താന്‍ ചുമതല കേള്‍ക്കുമ്പോഴേക്കും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
ജനുവരി 20ന് മുന്‍പ് എല്ലാ ബന്ധികളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കക്കാരുടെ മോചനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇസ്രായേലികളടക്കം തന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും അവരുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.