ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം; ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജപ്പാനിലെ ക്യുഷു മേഖലയില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോക്യോ, ജപ്പാന്‍, ഭൂകമ്പം tokyo, japan, earthquake
ടോക്യോ| സജിത്ത്| Last Modified ശനി, 16 ഏപ്രില്‍ 2016 (09:03 IST)
ജപ്പാനിലെ ക്യുഷു മേഖലയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രാദേശികസമയം ശനിയാഴ്ച രാത്രി 01.25നാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വൈദ്യുത-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. പ്രദേശത്തെ പല റോഡുകളും തകര്‍ന്ന നിലയിലാണ്. മേഖലയിലെ ഒരു ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തെ ഒന്നാകെ ഒഴിപ്പിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി സ്ഥലങ്ങളില്‍ വന്‍ തോതില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു. തുടര്‍ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ ജനങ്ങള്‍ കൂട്ടമായി തുറന്ന സ്ഥലങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവം ക്യുഷുവിലെ കുമമോട്ടോ സിറ്റിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :