പാക്കിസ്ഥാന്റെ വാദങ്ങള്‍ പൊളിയുന്നു; ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയെന്ന് യുഎന്‍

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയെന്ന് യുഎന്‍

priyanka| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (15:30 IST)

അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് നല്‍കിയ യുഎന്നിന് കൈമാറിയ ദാവൂദിന്റെ കറാച്ചിയിലുള്ള ഒന്‍പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു.

ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയാണ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്നും ഇയാളുടെ ഭീകര പ്രവര്‍ത്തനങ്ങളെല്ലാം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചാണെന്നും വ്യക്തമായി. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. പാക്കിസ്ഥാനില്‍ വച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ വിവേക് അഗര്‍വാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് തെളിവായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. കറുത്ത കോട്ടും ധരിച്ച് പഴയ വീടായ മൊയിന്‍ പാലസില്‍ നില്‍ക്കുമ്പോഴാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ദാവൂദ് ഇബ്രാഹിമിന് ഒളിത്താവളം ഒരുക്കിയ പാക്കിസ്ഥാനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന് പാക്കിസ്ഥാന്‍ മേല്‍വിലാസങ്ങള്‍ യുഎന്നിന് കൈമാറിയത്. ഒരു വര്‍ഷം മുമ്പ് ഈ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ കൈമാറാനിരുന്നതായിരുന്നു. എന്നാല്‍ ചര്‍ച്ച മുടങ്ങിയതിനെ തുടര്‍ന്നാണ് ഇന്ത്യ വിവരങ്ങള്‍ യുഎന്നിന് കാമാറിയത്.

ഇന്ത്യന്‍ ഏജന്‍സികളില്‍ നിന്നും രക്ഷപ്പെടാന്‍ ദാവൂദ് പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന വാദവും മുമ്പ് സജീവമായിരുന്നു. നിരവധി തെളിവുകള്‍ ഇന്ത്യ നല്‍കിയിരുന്നെങ്കിലും അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ യുഎന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയതോടെ ഇനി പാക്കിസ്ഥാന് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :