കപ്പലുകളെയും വിമാനങ്ങളെയും വിഴുങ്ങുന്ന ബര്‍മുഡ ട്രയാങ്കിളിലെ ‘രാക്ഷസനെ’ കണ്ടെത്തി

ദുരൂഹതകള്‍ ചുരുളഴിയുന്നു; ബര്‍മുഡ ട്രയാങ്കിളിന്റെ അപകടങ്ങള്‍ക്ക് കാരണം എന്തെന്ന് വ്യക്തമായി!

 bermuda triangle , ship , devil's triangle, ബര്‍മുഡ ട്രയാങ്കിള്‍ , ഹെക്‌സഗോണല്‍ മേഘങ്ങള്‍ , കപ്പല്‍ , വിമാനം , ബര്‍മൂഡ ത്രികോണം
ന്യൂയോര്‍ക്ക്| jibin| Last Updated: തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (16:22 IST)
ശാസ്‌ത്രലോകത്തിന് ഉത്തരമില്ലാതിരുന്ന ബര്‍മുഡ ട്രയാങ്കിളിന്റെ ദുരൂഹതകളുടെ ചുരുളഴിയുന്നു. നിരവധി കപ്പലുകളും വിമാനങ്ങളും അപ്രതീക്ഷിതമായ ബര്‍മൂഡ ത്രികോണം എന്ന ഡെവിള്‍സ് ട്രയാംഗിളിലെ അപകടങ്ങള്‍ക്ക് കാരണം ഹെക്‌സഗോണല്‍ മേഘങ്ങളാണെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ പുതിയ കണ്ടെത്തല്‍.

ഹെക്‌സഗോണല്‍ മേഘങ്ങള്‍ മൂലം സൃഷ്ടിക്കപ്പെടുന്നഎയര്‍ ബോംബുകളാണ്
ബര്‍മുഡ ട്രയാങ്കിളിന്റെ ദുരൂഹതകള്‍ക്ക് കാരണമാകുന്നത്. ബര്‍മുഡ ട്രയാംങ്കിളിന് മുകളിലായി രൂപപ്പെടുന്ന ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങള്‍ സൃഷ്ടിക്കുന്ന മണിക്കൂറില്‍ 170 മൈല്‍ വേഗതയുള്ള (273 കിലോമീറ്റര്‍) വായു ബോംബുകള്‍ കടലില്‍ പതിക്കുമ്പോള്‍ 45 അടി വരെ ഉയരമുള്ള തിരകള്‍ ഉണ്ടാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.



ഈ തിരകള്‍ മേഖലയിലെ സമുദ്രത്തെ പ്രക്ഷുബ്ദമാക്കും. ഇത്തരം തിരകള്‍ കൂട്ടിയിടിക്കുകയോ കൂടിച്ചേരുകയോ ചെയ്യുമ്പോള്‍ കടല്‍ കൂടുതല്‍ ഇളകിമറിയും. ഈ സമയം അതുവഴി കടന്നു പോകുന്ന കപ്പലുകളും വിമാനങ്ങളും ബര്‍മുഡ ട്രയാങ്കിളിന്റെ പിടിയില്‍ അകപ്പെടുകയും ചെയ്യുമെന്നാണ് അന്തരീക്ഷത്തിലെ ഭൗതിക പ്രക്രിയകളെ കുറിച്ച് പഠനം നടത്തുന്ന റന്‍ഡി സെര്‍വനി എന്ന ശാസ്ത്രജ്ഞന്‍ വ്യക്തമാക്കുന്നത്.

ബര്‍മൂഡ ട്രയാംഗിളിന് മുകളിലെ മേഘങ്ങള്‍ പലപ്പോഴും ശാസ്ത്രലോകത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അഞ്ച് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശമാണ് ബര്‍മുഡ ട്രയാങ്കിള്‍. ഇവിടെ 75 ലേറെ വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് കണക്കുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ബര്‍മുഡ ട്രയാങ്കിളിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള്‍ പ്രചരിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :