പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം

Terrorists, Hotel, Pak, Gwadar, Gunshot, പാകിസ്ഥാന്‍, ഹോട്ടല്‍, ഗ്വാദര്‍, ഭീകരാക്രമണം
ഗ്വാദര്‍| Last Modified ശനി, 11 മെയ് 2019 (20:08 IST)
പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖനഗരമായ ഗ്വാദറില്‍ സ്ഥിതി ചെയ്യുന്ന പീല്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ഇരച്ചുകയറിയത്.

നാലോളം ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടക്കുകയും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തതായാണ് വിവരം. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ ചിത്രം ലഭ്യമല്ല. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നതെന്നാണ് വിവരം.

പീല്‍ കോണ്ടിനെന്‍റലിന്‍റെ ഒരു നിലയില്‍ ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവിടെ ആക്രമണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :