സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2023 (20:29 IST)
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 22 പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാനിലാണ് ആക്രമണമുണ്ടായത്. പുതുതായി രൂപീകരിച്ച തീവ്രവാദ സംഘടനയായ തെഹ്രീകെ ജിഹാദ് പാകിസ്ഥാന് ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
സംഭവത്തില്‍ 32 പേര്‍ക്ക് പരിക്കേല്ക്കേറ്റിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.