ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 30 ഡിസംബര്‍ 2015 (09:16 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ മലയാളി യുവതിയടക്കം 23 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഐ എസുമായി ബന്ധമുള്ള മൂന്നു പേരെ ശനിയാഴ്ച തെലങ്കാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഐ എസുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതെന്നാണ് സൂചന.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 പേരാണ് ഐ എസില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികളായ നാലുപേരാണ് ഐ എസില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍, കോഴിക്കോട് സ്വദേശി ഹുദാ റഹീമാണ് ഐ എസിലുള്ള യുവതി.
കൂടാതെ, കണ്ണൂര്‍ സ്വദേശികളായ റിഷാല്‍, ഇര്ഫാന് ഇഖ്ബാല്‍, കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാന് എന്നിവരാണ് ഐ എസില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍. അതേസമയം, ഇന്ത്യയില്‍ നിന്ന് ഭീകരസംഘടനയില്‍ ചേര്‍ന്ന ആറുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികളെ കൂടാതെ, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഹൈദരാബാദ്, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഐ എസില്‍ ചേര്‍ന്ന മറ്റ് ഇന്ത്യക്കാര്‍.