ഭീകരനാകാന്‍ തിക്കും തിരക്കും, ലോകത്തെ ഞെട്ടിച്ച് തീവ്രവാദികള്‍ !

ഭീകരര്‍, അമേരിക്ക, ഇറാഖ്, ഐ‌എസ്
വാഷിങ്ടണ്‍| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (08:36 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ ചേരാന്‍ അഭൂതപൂര്‍വമായ തിരക്ക്. ഇതോടെ ലോക രാജ്യങ്ങള്‍ക്ക് ഭീകര സംഘടനകള്‍ പുതിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യാന്തര ഭീകര സംഘടനയകളില്‍ അംഗമാകാന്‍ സ്ത്രീ‌ പുരുഷ ഭേദമന്യേ
20,000ല്‍ അധികം ആളുകള്‍ ഇറാഖ്ം സിറിയ, ലബനന്‍, തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയതയായാന് റിപ്പോര്‍ട്ടുകള്‍. യുഎസ് ഇന്റലിജന്‍സ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

മുന്‍പെങ്ങുമില്ലാത്ത തോതിലാണ് സിറിയയിലേക്ക് വിദേശികള്‍ യാത്ര ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ അല്‍ഖ്വായിദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ 20 വര്‍ഷം കൊണ്ട് പോയ വിദേശികളുടെ ആകെ എണ്ണത്തില്‍ അധികം വരും ഇപ്പോള്‍ പോകുന്നവരുടെ എണ്ണം. ഇത്തരത്തില്‍ പോകുന്നവര്‍ സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് തിരിച്ചെത്തി സ്വന്തരാജ്യത്ത് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടൂണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ 3,400 പേരാണ് വിവിധ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിരിക്കുന്നത്. ഇവരില്‍ പലരും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇപ്പൊഴും സജീവമാണ്. ചിലര്‍ കൊല്ലപ്പെട്ടു. യുഎസ് പൌരന്മാരായ നൂറ്റന്‍പതോളം പേര്‍ സിറിയയിലെ യുദ്ധമേഖലയിലേക്കു പോകുകയോ പോകാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനാണ് കൂടുതല്‍ ആളുകളും പോകുന്നത്.

അതിനിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കരയാക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കതിെരെ യുദ്ധം ചെയ്യുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുഎസ് സേനയെ അയയ്ക്കാന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടാനുള്ള നിര്‍ദേശം വൈറ്റ് ഹൌസില്‍ പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഇന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ന്തുവന്നാലും ഭീകരരെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നാണ് അമ്രിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :