മാനസിക സമ്മര്‍ദ്ദം: മുതലക്കുളത്തില്‍ ചാടി മധ്യവയസ്ക ആത്മഹത്യ ചെയ്തു

Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:12 IST)
മാനസികസമ്മര്‍ദ്ദം മൂലം ആയിരക്കണക്കിന് മുതലകളുള്ള കുളത്തില്‍ ചാടി മധ്യവയസ്ക ചെയ്തു. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ക്രൊക്കഡൈല്‍ ഫാമിനുള്ളിലെ മുതലകളെ വളര്‍ത്തുന്ന കുളത്തില്‍ ചാടിയാണ് വാന്‍പെന്‍‌ ഇന്‍യെ എന്ന അറുപത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തത്.

കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇവര്‍. വാന്‍‌പെന്നിനെ കുറച്ചുനാളായി കാണാനില്ലെന്ന് പൊലീസിലറിയിച്ചിരുന്നെന്നും സഹോദരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ മുതല വളര്‍ത്തല്‍ കേന്ദ്രമെന്നറിയപ്പെടുന്ന സ്ഥലമാണ് സമുദ് പ്രകാണ്‍ ക്രൊക്കൈഡൈല്‍ ഫാം. 100,000 മുതലകളെ ഇവിടെ വളര്‍ത്തുന്നുണ്ട്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :