സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 നവംബര്‍ 2021 (11:31 IST)
സത്യം പറഞ്ഞതിന് തന്റെ ഫേസ്ബുക്ക് ഒരാഴ്ചത്തേക്ക് പൂട്ടിയതായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന്‍. ട്വിറ്ററിലൂടെയാണ് എഴുത്തുകാരി ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം മാര്‍ച്ച് 16നും ഇവരുടെ ഫേസ്ബുക്ക് 24 മണിക്കൂറത്തേക്ക് മരവിപ്പിച്ചിരുന്നു. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറില്‍ ജോലിക്ക് നില്‍ക്കണമെങ്കില്‍ താടി വടിക്കണമെന്ന തീരുമാനത്തെ താന്‍ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അന്ന് എനിക്കെതിരെ നടപടിയുണ്ടായതെന്ന് തസ്ലീമ പറഞ്ഞു.
സര്‍ക്കാര്‍ തന്റെ പുസ്തകങ്ങള്‍ നിരോധിച്ചതായും ബുക്ക് വില്‍ക്കുന്ന കടകളില്‍ തന്റെ ബുക്ക് വില്‍ക്കുന്നില്ലെന്നും തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ ഫേസ്ബുക്ക് മാത്രമാണ് ഉള്ളതെന്നും അതും നിരോധിച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു.