പെണ്‍കുട്ടികള്‍ തനിച്ചിരുന്ന് പഠിക്കണം, ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഇരുത്തില്ല ! പഠിപ്പിക്കാന്‍ വനിത അധ്യാപകര്‍ മാത്രം; താലിബാന്റെ പുതിയ നിയമങ്ങള്‍

രേണുക വേണു| Last Modified ശനി, 19 മാര്‍ച്ച് 2022 (08:36 IST)

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂള്‍ വിദ്യാഭ്യാസം പുനഃരാരംഭിക്കുമെന്ന് തീവ്ര മതസംഘടനയായ താലിബാന്‍. അടുത്ത ആഴ്ച മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കാനാണ് തീരുമാനം. പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ക്ലാസ് സജ്ജീകരണമൊരുക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ അനുവദിക്കില്ല. പെണ്‍കുട്ടുകളെ പഠിപ്പിക്കാന്‍ വനിത അധ്യാപകരെ മാത്രമേ അനുവദിക്കൂ എന്നും താലിബാന്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :