അഫ്ഗാന്‍ ചാവേര്‍ ആക്രമണം താലിബന്റെ അറിവോടെയെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (14:49 IST)
അഫ്ഗാന്‍ ചാവേര്‍ ആക്രമണം താലിബാന്റെ അറിവോടെയെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേ. നിലവില്‍ താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പഞ്ച്ഷീര്‍ കേന്ദ്രീകരിച്ച് പ്രതിരോധം തീര്‍ത്തിരിക്കുകയാണ് അമറുള്ള സലേ. താലിബന്റെ ഹഖ്വാനി ഗ്രൂപ്പിനെ പരിശീലിപ്പിക്കുന്നത് ഐഎസ് ആണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ഖ്വതാ ഷൂരയെ തള്ളിപ്പറയുന്നതുപോലെയാണ് താലിബാന്‍ ഐഎസിനെ തള്ളിപ്പറയുന്നതെന്നും സാലേ പറഞ്ഞു. ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണ് താലിബാന്‍ പഠിച്ചതെന്നും സാലേ പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :