കാബൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിച്ച് താലിബാന്‍ ഭീകരര്‍, വീഡിയോ

രേണുക വേണു| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (09:06 IST)

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ ആര്‍ത്തുല്ലസിച്ച് താലിബാന്‍ ഭീകരര്‍. കാബൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ നഗരത്തിലെ പ്രധാന അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉല്ലസിക്കുന്ന ഭീകരപ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഇലക്ട്രിക് ബംപര്‍ കാറുകള്‍ ഓടിക്കുന്നവരെ വീഡിയോയില്‍ കാണാം. ഇതില്‍ പലരുടെയും കൈകളില്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കാണാം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :