സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 12 ഒക്ടോബര്‍ 2021 (19:29 IST)
ലോക ക്രിക്കറ്റ് പ്രേമികള്‍ അവേശപൂര്‍വം കാത്തിരിക്കുന്ന മത്സരമാണ് ടി20 ലോകകപ്പ്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഐസിസി ടി20 ലോകകപ്പിന് മത്സരരംഗത്തുള്ളത് 16 ടീമുകളാണ്. യുഎഇയിലും ഒമാനിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. വിജയിയാകുന്ന ടീമിന് 1.6മില്യണ്‍ ഡോളറാണ് ലഭിക്കുന്നത്. ഏകദേശം 12കോടി രൂപയാണിത്. ഫൈനലില്‍ പരാജയപ്പെടുന്ന ടീമിന് ആറുകോടി രൂപയും ലഭിക്കും.
ആകെ 42.07 കോടി രൂപയുടെ സമ്മാനത്തുകയാണ് ഉള്ളത്. അതേസമയം ഓരോ മത്സരത്തിനും വിജയിക്കുമ്പോള്‍ 40,000 ഡോളര്‍ ബോണസായും ലഭിക്കും.