സിറിയയില്‍ റഷ്യന്‍ സേനയുടെ ബോംബാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ റഷ്യന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു.

Syrian conflict, Russia, air strikes, Iran സിറിയ, റഷ്യ, ബോംബാക്രമണം, മരണം, ഐ എസ്
സിറിയ| സജിത്ത്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (08:45 IST)
സിറിയയില്‍ റഷ്യന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഹമദാന്‍ എയര്‍ ബേസില്‍ നിന്നാണ് റഷ്യയുടെ യുദ്ധവിമാനം പുറപ്പെട്ടത്. ആദ്യമായാണ് വേറെ ഒരു രാജ്യത്തു നിന്ന് സിറിയന്‍ വിമതരെ അക്രമിക്കുന്നത്.

രാജ്യത്തിനു മുകളിലൂടെ ആക്രമണം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യ ഇറാന്റെയും ഇറാഖിന്റെയും അനുവാദം തേടിയിരുന്നു. തുടര്‍ന്നാണ് ഇറാനിലെ ഹമദാനില്‍ നിന്ന് പുറപ്പെട്ട സുഖോയ് യുദ്ധവിമാനം ഇദ്‌ലിബ്,അലപ്പൊ, ദീല്‍ അല്‍ സോര്‍ എന്നീ സ്ഥലങ്ങളിലെ ഐ എസ് കേന്ദ്രങ്ങള്‍ തകര്‍ത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :