ജുബ|
jibin|
Last Modified ബുധന്‍, 11 ജൂണ്‍ 2014 (11:45 IST)
ദക്ഷിണ സുഡാനില്‍ കോളറ പടരുന്നു. രാജ്യത്ത്
ഇതുവരെ ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് കോളറ ബാധിച്ചതായി ഐക്യരാഷ്ട്രസഭാ വകുപ്പ് അറിയിച്ചു. രോഗബാധയാല്‍ മുപ്പത്തിയൊന്നുപേര്‍ മരിച്ചു.
രാജ്യത്തിന്റെ തലസ്ഥാനമായ ജുബയില്‍ ഏഴ് പേര്‍ക്ക് രോഗബാധ സ്ഥീകരിച്ചതായി ലോകാരോഗ്യസംഘടന പറഞ്ഞു. മെയ് പകുതിയോടെ കോളറ കണ്ടെത്തിയതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ജുബയില്‍ മാത്രം 130 ഓളം പേര്‍ക്ക് രോഗബാധയുണ്ടായി. രോഗം പടരുന്നത് തടയുന്നതിന്
ജുബ ടീച്ചിങ് ആസ്പത്രിയില്‍ പ്രത്യേക പരിശോധനാ വിഭാഗം ആരംഭിച്ചതായി യുണിസെഫ് അറിയിച്ചു.