തുമ്പി ഏബ്രഹാം|
Last Modified വെള്ളി, 22 നവംബര്‍ 2019 (11:07 IST)
വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഹൈസ്‌ക്കൂൾ അധ്യാപകന് അഞ്ച് വർഷം തടവ് ശിക്ഷ. 31കാരനായ അധ്യാപകനാണ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം.
കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി
അധ്യാപകൻ കോടതിയിൽ സമ്മതിച്ചിരുന്നു. 2016ലും 2017ലുമാണ് അധ്യാപകൻ വിദ്യാർത്ഥിനിയുമായി തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പെൺകുട്ടിയെ അധ്യാപകൻ പലപ്പോഴും വീട്ടിലെത്തിച്ച ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കൂടാതെ പലതവണ സ്കൂളിൽ വെച്ചും പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അധ്യാപകന് സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. അതുകൊണ്ട് ആവശ്യമായ ശിക്ഷ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.