വെബ്‌ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 5 നവംബര്‍ 2019 (17:43 IST)
റിയാദ്: ഓടിക്കൊണ്ടിരിക്കവെ സ്കൂൾ ബസ് ഡ്രൈവർ ഹൃദയാഘാദം വന്ന് മരിച്ചതോടെ വാഹനം നിയന്ത്രിച്ച് അപകടം കൂടാതെ നിർത്തി വിദ്യാർത്ഥി. സൗദി അറേബ്യയിലെ തൈമ ഗവേർണേറ്റിൽ തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
വാഹനം ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാദം ബാധിച്ച് ഡ്രൈവർ പെട്ടന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മറ്റു വിദ്യാർത്ഥികൾ ഭയന്നു വിറച്ച സമയത്ത് നഹാർ അൽ അൻസി എന്ന വിദ്യാർത്ഥി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അപകടമേതും കൂടാതെ വാഹനം നിർത്തുകയായിരുന്നു.
അപകടം നടന്ന സ്കൂൾ ബസിന്റെ ചിത്രം സാമൂഹ്യ മധ്യങ്ങൾ വഴി പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന്റെ സൈഡിൽ ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കുകൾ ഏറ്റിട്ടില്ല. സമയോചിതമായി ഇടപെട്ട് സഹപാഠികളുടെ ജീവൻ രക്ഷിച്ച വിദ്യാർത്ഥിയെ തൈമ വിദ്യാഭ്യാസ ഡയറക്ടർ അഭിനന്ദിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.