സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 ഫെബ്രുവരി 2023 (08:29 IST)
ചൈന-താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. യൂറോപ്യന്‍ മെഡിറ്റേറിയന്‍ സെസിമോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചൈനീസ് സ്‌റ്റേറ്റ് മീഡിയ സിസിടിവി പറയുന്നത് ഭൂചലനത്തിന്റെ തീവ്രത 7.3എന്നാണ്. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്കാണ് ഭൂചലനം ഉണ്ടായത്.
1911ല്‍ താജിക്കിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലാണ് അക്വാമറിന്‍ തടാകം രൂപപ്പെട്ടത്. താജിക്കിസ്ഥാനിലെ ഏറ്റവും വലിയ തടാകമാണിത്. ഏഷ്യഭൂകണ്ഡത്തിന്റെ ഏകദേശമധ്യത്തിലാണ് താജിക്കിസ്ഥാന്‍ സ്ഥിതിചെയ്യുന്നത്. ഭൂചലനം, പ്രളയം, കടുത്തമഞ്ഞുവീഴ്ച, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ വലിയ സാധ്യതയാണ് ഇവിടെയുള്ളത്.