ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

Russia Flood
Russia Flood
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (16:34 IST)
ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി. മധ്യ, കിഴക്കന്‍ യൂറോപ്പിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളില്‍ ഡാന്യൂബ് നദി കരകവിഞ്ഞൊഴുകി. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രദേശം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിത്.

റൊമാനിയയില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോളണ്ടില്‍ നാല് പേരും ഓസ്ട്രിയയില്‍ നാല് പേരും ചെക്ക് റിപ്പബ്ലിക്കില്‍ മൂന്ന് പേരും മരിച്ചു. നിരവധിപേരെ കാണാതായി. പോളണ്ടിന്റെ അതിര്‍ത്തിക്കടുത്ത് ഏഴുപേരെ കാണാതായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :