ഇനിമുതല്‍ സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങിക്കഴിക്കാം; 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതി സര്‍ക്കാര്‍ !

ശ്രീലങ്ക, വെള്ളി, 12 ജനുവരി 2018 (10:48 IST)

Sri Lanka , Alcohol , Women , മദ്യം  , ശ്രീലങ്ക , സ്ത്രീകള്‍

63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാനൊരുങ്ങി സര്‍ക്കാര്‍. ഇനി മുതല്‍ 18 വയസ്സു തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മദ്യം വാങ്ങാന്‍ കഴിയുമെന്ന നിയമമാണ് സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ധനമന്ത്രിയാണ് ഇത്തരത്തിലൊരു പ്രസ്ഥാവന പുറത്തിറക്കിയത്. 
 
1950-ല്‍ പാസാക്കിയ നിയമമനുസരിച്ച് ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലിചെയ്യാനോ അനുവാദമില്ല. എന്നാല്‍ പുതിയ നിയമമനുസരിച്ച് റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ട ആവശ്യവുമില്ല.
 
മദ്യം വിളമ്പുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനും നിയമഭേദഗതിയില്‍ അനുമതി നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ശ്രീലങ്കയുടെ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ...

news

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; അഭിമാനത്തോടെ രാജ്യം

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയുടെ ...

Widgets Magazine