അമേരിക്കയില്‍ വ്യാപക സൈബര്‍ ആക്രമണം

   സൈബര്‍ ആക്രമണം , അമേരിക്ക , വൈറ്റ് ഹൗസ് , ചാരപ്പണി
വാഷിങ്ടണ്‍| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (11:23 IST)
അമേരിക്കന്‍ സര്‍ക്കാര്‍ വിഭാഗങ്ങളിലെ അതീവസുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ സൈബര്‍ ആക്രമണം. വൈറ്റ് ഹൗസ്, ആഭ്യന്തര വകുപ്പ്, ദേശീയ കാലാവസ്ഥാ വിഭാഗം, തപാല്‍ വകുപ്പ് തുടങ്ങി കേന്ദ്രങ്ങളില്‍ പരക്കെ സൈബര്‍ ആക്രമണം ബാധിച്ചു.

ചാരപ്പണിയുടെ ഭാഗമാണോ ഇപ്പോഴത്തെ സൈബര്‍ ആക്രമണമെന്ന കാര്യം സര്‍ക്കാര്‍ ഏജന്‍സിയായ എഫ്ബിഐ അന്വേഷിക്കും. അതീവ രഹസ്യ സ്വഭാവമുള്ള സൈബര്‍ നെറ്റ് വര്‍ക്ക് സുരക്ഷിതമാണെന്നും പെന്റഗണ്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആക്രമണം ചാരവൃത്തിയാണെന്ന് സംശയവുമുണ്ട്. റഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയുള്ള ഏതെങ്കിലും സംഘമാണോ നീക്കത്തിനു പിന്നിലെന്ന് അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം അതീവസുരക്ഷാ പ്രാധാന്യമുള്ള ഇ-മെയ്ല്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. നിലവില്‍ ഇത്തരത്തിലുള്ള രഹസ്യങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടക്കുന്നതായി ആഴ്ചകളായി നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :