ബഹിരാകാശത്ത് റഷ്യന്‍ കൊലയാളി ഉപഗ്രഹം

ബഹിരാകാശത്ത് റഷ്യന്‍ കൊലയാളി ഉപഗ്രഹം
വാഷിങ്ടണ്‍| VISHNU.NL| Last Updated: ബുധന്‍, 19 നവം‌ബര്‍ 2014 (18:34 IST)
ബഹിരാകാശം സ്മാധാന ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവു എന്നാണ് പൊതുവേയുള്ള ധാരണകള്‍. എന്നാല്‍ മനുഷ്യന്റെ യുദ്ധക്കൊതി ബഹിരാകാശവും യുദ്ധമേഖലയാക്കുന്നു. ബഹിരാകാശത്ത് ആയുധങ്ങള്‍ ഉണ്ട് എന്ന് വാദിക്കുന്ന ബഹിരാകാശ നിരീക്ഷകര്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

അയച്ചു എന്ന് കരുതപ്പെടുന്ന ഒബ്ജക്ട് 2014 28 ഇ എന്ന ഉപഗ്രഹം ആയുധമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇന്ന് രാവിലെ തെക്കന്‍ പസഫിക് സമുദ്രത്തിന് മുകളിലായി ആസ്ട്രേലിയയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലായാണ് ഉപഗ്രഹത്തെ നിരീക്ഷകര്‍ കണ്ടത്. മേയിലാണ് റഷ്യ ഈ ഉപഗ്രഹവുമായി റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ അതിന്റെ വിക്ഷേപണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്.

തകര്‍ന്നു പോയ ഏതോ ഉപഗ്രഹത്തിന്റെ അവശിഷ്ടമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതിന്റെ ചില പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി നിരീക്ഷിച്ചപ്പോഴാണ് ഉപഗ്രഹമാണെന്ന് മനസിലായത്. ഉപഗ്രഹത്തിന്റെ സഞ്ചാരപാത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും അതിനാല്‍ തന്നെ അതിന്റെ ലക്ഷ്യം എന്താണെന്നത് സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും ഇല്ലെന്നും ബഹിരാകാശ സുരക്ഷാ വിദഗ്ദ്ധ പട്രിഷ ലൂയിസ് പറഞ്ഞു.

ശത്രുരാജ്യങ്ങളുടെ ഉപഗ്രഹത്തെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൊലയാളി ഉപഗ്രഹമാണിതെന്ന് ശക്തമായി വാദിക്കുന്ന ഒരു വിഭാഗവും ഉണ്ട്. ഇത്തരം കൊലയാളി ഉപഗ്രഹങ്ങളെ സൈബര്‍ ആക്രമണങ്ങള്‍ക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ടെന്നും പട്രീഷ്യ പറഞ്ഞു. ആഗസ്റ്റ്- ഒക്ടോബര്‍ മാസങ്ങളില്‍
ദിശതെറ്റി സഞ്ചരിച്ച ഉപഗ്രഹം കഴിഞ്ഞയാഴ്ചയോടെ മറ്റൊരു വസ്തുവിനെ ലക്ഷ്യമാക്കി സഞ്ചരിച്ചിരുന്നു. ഇതോടെ ഉപഗ്രഹത്തിന്റെ ജോലി പൂര്‍ത്തിയാക്കിയതായി കണ്ടെത്തി.

അതേസമയം ബഹിരാകാശത്ത് ഗ്രഹങ്ങളെ വലംവയ്ക്കുന്ന ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിനോ അല്ലെങ്കില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കുന്നതിനോ അറ്റക്കുറ്റ പണികള്‍ക്കോ സഹായിക്കുന്നതാവാം ഈ ഉപഗ്രഹമെന്നും കരുതപ്പെടുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :